ക്ഷയരോഗ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന നൂറു ദിന ക്യാമ്പയിന് കരിപ്പൂർ എയർപോർട്ടിൽ തുടക്കമായി. ലോകക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്, കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട്, കൊണ്ടോട്ടി ടി ബി യൂണിറ്റ് എന്നിവ സംയുക്തമായാണ് സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തിയത്.
നേരത്തെ രോഗം കണ്ടെത്തുകയും സമയബന്ധിതമായി ചികിൽസിക്കുകയും ചെയ്യുന്നത് രോഗനിർമാർജ്ജനത്തിന് അനിവാര്യമാണ്. ക്ഷയരോഗം സമൂഹത്തിൽ നിന്നും പൂർണമായും ഇല്ലാതാക്കുക, രോഗ വ്യാപനം തടയുക, ചികിത്സ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
എയർപോർട്ട് ഓപ്പറേഷൻസ് സീനിയർ മാനേജർ ബാബു രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടി ബി ഓഫീസർ ഡോ കെ എം ന്യൂനമർജ്ജ അധ്യക്ഷയായി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ എം സന്തോഷ്, മാനേജർ അബ്ദുൽ വാഹിദ്, സീനിയർ ട്രീറ്റ്മെൻറ് സൂപ്പർവൈസർ ഡോ അനീഷ്, നഴ്സിംഗ് ഓഫീസർ ജൂബി പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ ടി വി ഷീബ, സീനിയർ ട്രീറ്റ്മെൻറ് സൂപ്പർവൈസർ ലുബ്ന, ടി ബി എച്ച് വി അരുൺ എന്നിവർ ക്യാമ്പിനും ബോധവൽക്കരണ ക്ലാസിനും നേതൃത്വം നൽകി. 64 എയർപോർട്ട് ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്തു.
ക്ഷയരോഗ നിർമാർജനം: 100 ദിന ക്യാമ്പയിൻ