HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മുഖ്യമന്ത്രിയുമായുള്ള സംവാദത്തിന് ഞാൻ റെഡിയാണ്, അത് വലിയൊരു ഭാഗ്യമല്ലേ: വി.ഡി. സതീശൻ

മുഖ്യമന്ത്രിയുമായുള്ള സംവാദത്തിന് ഞാൻ റെഡിയാണ്, അത് വലിയൊരു ഭാഗ്യമല്ലേ: വി.ഡി. സതീശൻ.


​പറവൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സംവാദത്തിനായി താൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ മുഖ്യമന്ത്രി ഒരാളെ സംവാദത്തിന് വിളിക്കുന്നത് വലിയൊരു പ്രിവിലേജ് ആണെന്നും അദ്ദേഹം പറഞ്ഞു. പറവൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​മുഖ്യമന്ത്രി സ്വന്തം സർക്കാരിന് മാർക്ക് ഇടുന്നത് ശരിയല്ലെന്നും മാർക്കിടേണ്ടത് ജനങ്ങളാണെന്നും സതീശൻ പരിഹസിച്ചു. സർക്കാരിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ അദ്ദേഹം, കേരളം വിലക്കയറ്റത്തിൽ ഒന്നാമതാണെന്നും ആരോഗ്യ മേഖല തകർച്ചയിലാണെന്നും കുറ്റപ്പെടുത്തി. 

Previous Post Next Post