ഊരകം മസ്ജിദുൽ ഹുദായിൽ ബദരീങ്ങളുടെ ആണ്ട് നേർച്ച മാർച്ച് 8-ന്.
ഊരകം: പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മസ്ജിദുൽ ഹുദായിൽ ബദരീങ്ങളുടെ ആണ്ട് നേർച്ച ഈ വരുന്ന മാർച്ച് 8-ന് (റംസാൻ 18) ഞായറാഴ്ച നടക്കും.
ഉച്ചയ്ക്ക് 2:30-ന് മൗലീദ് പാരായണത്തോടെ പരിപാടികൾ ആരംഭിക്കും. അസർ നമസ്കാരത്തിന് ശേഷം പൊതുവായ അന്നദാനവും ഉണ്ടായിരിക്കും. നേർച്ചയുടെ ഭാഗമായി നടക്കുന്ന പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.