HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം; ഏപ്രില്‍ 9 ന് വോട്ടെടുപ്പ്, മെയ് 4 ന് വോട്ടെണ്ണല്‍

ഡല്‍ഹി:  കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. വോട്ടെടുപ്പ് ഏപ്രില്‍ 9 നും വോട്ടെണ്ണല്‍ മെയ് 4 നും നടക്കും. പുതുച്ചേരിയും അസമും കേരളത്തിനൊപ്പം വിധിയെഴുതും. 

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23 നും ബംഗാളില്‍ രണ്ട് ഘട്ടങ്ങളായി ഏപ്രില്‍ 23, 29 തിയ്യതികളിലും നടക്കും.

മാര്‍ച്ച് 16 ന് ഗസറ്റ് വിജ്ഞാപനം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 23 നാണ്. നാമനിര്‍ദ്ദേശ പത്രികാ പരിശോധന മാര്‍ച്ച് 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 നാണ്. കേരളത്തില്‍ ഇനി പ്രചാരണത്തിന് 24 ദിവസം മാത്രമാണ് മുന്നിലുള്ളത്.

അര്‍ഹരായ എല്ലാവര്‍ക്കും വോട്ടു ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും അനര്‍ഹര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയില്ലെന്നും കമ്മിഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കും. വലിയ ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കലും ബൂത്തുകളുടെ പരിശോധനയും കമ്മീഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി.മെയ് അഞ്ചിന് മുന്‍പായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി പുതിയ സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുന്ന തരത്തിലാകും കമ്മീഷന്റെ ഷെഡ്യൂള്‍.

അതേസമയം, സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. നാളെ വൈകീട്ട് തിരുവനന്തപുരത്താണ് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ യോഗത്തില്‍ അവതരിപ്പിക്കും. 

മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും. 

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള വോട്ടര്‍പട്ടിക ഉപയോഗിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച എസ്.ഐ.ആര്‍ അന്തിമ ലിസ്റ്റില്‍ കേരളത്തില്‍ 2,69,53,644 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇതിന് ശേഷം അപേക്ഷ നല്‍കിയ 158212 പേര്‍ കൂടി വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പട്ടികകള്‍ അന്തിമഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് തിയ്യതി പുറത്തുവന്നാലുടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് കടക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.

Previous Post Next Post