HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കോഡൂർ വില്ലേജ് ഡിജിറ്റൽ സർവേ: സംശയനിവാരണത്തിനായി 'സർവേ സഭ' ശനിയാഴ്ച

കോഡൂർ വില്ലേജ് ഡിജിറ്റൽ സർവേ: സംശയനിവാരണത്തിനായി 'സർവേ സഭ' ശനിയാഴ്ച

​കോഡൂർ: വില്ലേജ് പരിധിയിൽ ഡിജിറ്റൽ സർവേ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി 'സർവേ സഭ' സംഘടിപ്പിക്കുന്നു. കൈവശഭൂമികൾ അളന്നു തിട്ടപ്പെടുത്തി ഡിജിറ്റൽ റിക്കാർഡുകൾ തയ്യാറാക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളും ഇനി മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്.
​ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനും വാർഡ് തല ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനുമായാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

* ​തീയതി: 07/03/2026 (ശനിയാഴ്ച)
* ​സമയം: രാവിലെ 9.30 AM
* ​സ്ഥലം: PKMUP സ്കൂൾ, ആൽപ്പറ്റക്കുളമ്പ്

​  ഈ പരിപാടിയിൽ വാർഡിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എം. സുബൈർ അറിയിച്ചു.
Previous Post Next Post