HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വളാഞ്ചേരിയിൽ ബസ് പാലത്തിന്റെ കൈവരിയിലിടിച്ചു; ഒഴിവായത് വൻ ദുരന്തം!

വളാഞ്ചേരിയിൽ ബസ് പാലത്തിന്റെ കൈവരിയിലിടിച്ചു; ഒഴിവായത് വൻ ദുരന്തം!

മലപ്പുറം​:വളാഞ്ചേരി കുളമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചു. 

വളാഞ്ചേരിയിൽ നിന്നും കരേക്കാട്ടേക്ക് പോവുകയായിരുന്ന 'റോയൽ' (Royal) ബസ്സാണ് അപകടത്തിൽപ്പെട്ടത്.

​യാത്രക്കാരുമായി പോവുകയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് പാലത്തിന്റെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഡ്രൈവർക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

​പാലത്തിന്റെ കൈവരിയിൽ തട്ടി ബസ് നിന്നതിനാൽ താഴെയുള്ള തോട്ടിലേക്ക് മറിയാതെ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.

 അപകടസമയത്ത് ബസ്സിൽ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ. 

സംഭവത്തെത്തുടർന്ന് നാട്ടുകാരും യാത്രക്കാരും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Previous Post Next Post