HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പരപ്പനങ്ങാടിയിൽ ബസ് ഡ്രൈവറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടിയിൽ ബസ് ഡ്രൈവറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

​പരപ്പനങ്ങാടി: പുത്തരിക്കലിൽ താമസിക്കുന്ന ബസ് ഡ്രൈവറെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 'കുട്ടൻ' എന്ന് വിളിക്കുന്ന പരപ്പനങ്ങാടി സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
​ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
​മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post