കൊണ്ടോട്ടി മൊറയൂരിൽ ദാരുണമായ വാഹനാപകടം: ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം.
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് ഭാഗത്തുനിന്നു വരികയായിരുന്ന ബസും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മണ്ണാര്‍ക്കാട് സ്വദേശിയായ കാര്‍ ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലിസും ചേര്‍ന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടന്‍തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്