അറിവിന്റെ മഹോത്സവമായി ‘അറിവിൻ ജാലകം’ മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ.
കോഡൂർ: വലിയാട് യു. എ. എച്ച്. എം. എൽ. പി. സ്കൂളിൽ ഒരു വർഷം നീണ്ടുനിന്ന “അറിവിൻ ജാലകം” മെഗാ ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു .
വിജയികൾക്കുള്ള ഉപഹാര സമർപ്പണം കോഡൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പി. ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി. എച്ച്. മാരിയത്ത് അധ്യക്ഷയായി.
പി. ടി. എ. പ്രസിഡന്റ് പി. കെ. ഇഷാബുദീൻ, പ്രധാനാധ്യാപകൻ കെ. എം. മുസ്തഫ, അധ്യാപകരായ ഹണി ജോർജ്, ഷൈനി കെ. പി, എം. പി ഫസൽ, രഹന എം, ദിവ്യ, സമീറ കെ, മുബശ്ശിറ എം. ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.