മലപ്പുറം: നവജാതശിശുക്കളുടെ
കേൾവി സംരക്ഷണത്തിന് രക്ഷിതാക്കൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് കുറുക്കോളി മൊയ്തീൻ
എംഎൽഎ പറഞ്ഞു. കേൾവി കുറവ് നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സ തേടണമെന്നും
പറഞ്ഞു. ലോകകേൾവി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂർ ജില്ലാ ആശുപത്രിയിലെ ചടങ്ങിൽ നഗരസഭാ ചെയർമാൻ
ഇബ്രാഹിംഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി എ ജബ്ബാർഹാജി
വിശിഷ്ടാഥിതിയായിരുന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ ഷിബുലാൽ
മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ വി ഫിറോസ് ഖാൻ ദിനാചരണ സന്ദേശം നൽകി. ‘സമൂഹങ്ങളിൽനിന്ന്
ക്ലാസ്സ് മുറികളിലേക്ക്: എല്ലാ
കുട്ടികൾക്കും കേൾവി പരിചരണം’ എന്ന വിഷയം
എൻപിപിസിഡി നോഡൽ ഓഫീസർ ഡോ വി എം അബ്ബാസ് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധുമോൾ മംഗലശ്ശേരി, ജില്ലാ
പ്രോഗ്രാം മാനേജർ ഡോ ടി എൻ അനൂപ്, സൂപ്രണ്ട് ഡോ സൈജു ഹമീദ്, ആർഎംഒ ഡോ ബബിത
മുഹമ്മദ്, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ
എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഡി എസ് വിജയകുമാർ, ഐഇസി കൺസൾട്ടന്റ് സി ദിവ്യ എന്നിവർ
സംസാരിച്ചു.
കുഞ്ഞ് ജനിച്ച് 24
മണിക്കൂറിന് ശേഷം ഉടൻ ചെയ്യാവുന്ന ലളിതവും വേദനയില്ലാത്തതുമായ കേൾവി പരിശോധനയായ
ഒഎഇ ടെസ്റ്റിനുള്ള സൗകര്യം ജില്ലയിലെ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളിലും തിരൂർ,
പെരിന്തൽമണ്ണ, നിലമ്പൂർ ജില്ലാ ആശുപത്രികളിലും മലപ്പുറം, പൊന്നാനി താലൂക്ക്
ആശുപത്രികളിലും കേൾവി പരിശോധന, സ്പീച്ച്
തെറാപ്പി സൗകര്യവും ലഭ്യമാണ്. (ഫോട്ടോ പിആർഡി)