ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം:മലപ്പുറം മേല്‍മുറി അധികാരിത്തൊടി സ്വദേശി വിദ്യാര്‍ത്ഥി മരിച്ചു
മഞ്ചേരി: നറുകരയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പോളി ടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ചു. മേല്‍മുറി അധികാരിത്തൊടി സ്വദേശി പറമ്പന്‍ അബ്ദുള്ള എന്ന ബാപ്പുവിന്റെ മകന്‍ പറമ്പന്‍ സല്‍മാനുല്‍ ഫാരിസ് (19) ആണ് മരണപ്പെട്ടത്.പരിക്കേറ്റ സുഹൃത്ത് മേല്‍മുറി ആലത്തൂര്‍പടി പഴയതൊടി അനസ്(19) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് 4.45ഓടെയാണ് അപകടം. മഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫാരിസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി പോളി ടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. മാതാവ്: സുലൈഖ.സഹോദരങ്ങള്‍: ഇഖ്‌റാമുല്‍ ഹഖ്്,ഫര്‍സാന,
മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്തച കോണോംപാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.