ഊരകം പഞ്ചായത്ത് 69-ാം നമ്പർ ബൂത്ത് കുടുംബസംഗമം നടത്തി
ഊരകം: ഊരകം ഗ്രാമപഞ്ചായത്തിലെ 69-ാം നമ്പർ ബൂത്ത് കുടുംബസംഗമം കുന്നത്ത് പള്ളിയാളി വില്ലേജ് റോഡിൽ വെച്ച് ആവേശപൂർവ്വം നടന്നു. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം പുതുക്കുന്നതിനും പ്രാദേശിക വികസന ചർച്ചകൾക്കുമായി സംഘടിപ്പിച്ച സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. കൊരട്ടിക്കൽ ഉമ്മർ മുഖ്യപ്രഭാഷണം നടത്തി. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരായ വി.പി. ഉമ്മർ, സി. ചാത്തൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു.
പി.പി. അബ്ദുറഹ്മാൻകുട്ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ തൊമ്മങ്ങാടൻ അബ്ദുറഹ്മാൻ നന്ദി രേഖപ്പെടുത്തി.