ചമ്രവട്ടം പുഴയിൽ കക്ക വാരുന്നതിനിടെ മുങ്ങിമരണം; മരിച്ചത് തിരുരങ്ങാടി സ്വദേശി.
തിരൂർ: ചമ്രവട്ടം പാലത്തിന് സമീപം പുഴയിൽ കക്ക (എരുത്) വാരുന്നതിനിടെ തിരുരങ്ങാടി സ്വദേശി മുങ്ങിമരിച്ചു.
തിരുരങ്ങാടി പതിനാറുങ്ങൽ സ്വദേശി പറങ്ങോടത്ത് അബ്ദുള്ള (48) ആണ് മരിച്ചത്.
ഇന്ന് പുഴയിൽ ഇറങ്ങിയ അബ്ദുള്ള അപ്രതീക്ഷിതമായി അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ...