HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ബിനോയ് വിശ്വത്തിന്റെ കുറ്റപ്പെടുത്തല്‍ സ്വയം അപഹാസ്യനാകുന്നതിനു തുല്യമാണെന്ന് പാലോളി അബ്ദുറഹിമാന്‍

ബിനോയ് വിശ്വത്തിന്റെ  കുറ്റപ്പെടുത്തല്‍ 
സ്വയം അപഹാസ്യനാകുന്നതിനു തുല്യമാണെന്ന് 
പാലോളി അബ്ദുറഹിമാന്‍

മലപ്പുറം: സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം പിണറായിക്കെതിരെ നടത്തിയ കുറ്റപ്പെടുത്തല്‍ സ്വയം അപഹാസ്യനാകുന്നതിനു തുല്യമാണെന്ന് മുന്‍ സി.പി.ഐ നേതാവും നിലവില്‍ സി.പി.എം സഹയാത്രികനും 2021ലെ മലപ്പുറം നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പാലോളി അബ്ദുറഹിമാന്‍.  
സി.പി.എമ്മില്‍ വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കില്‍ വലിയ പിഴവാണെന്ന   ബിനോയ് വിശ്വത്തിന്റെ പ്രസ്താവന പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദ തന്ത്രമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും.
സംസ്ഥാന ജനറല്‍ സെക്രട്ടറി  സ്ഥാനത്തേക്ക് ബിനോയ് വിശ്വം എത്തിയതു ആരൊയെക്കെ വ്യക്തിപൂജ നടത്തിയാണെന്നു അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം മനസ്സിലാകും. സ്വന്തം അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കുമേല്‍ കെട്ടിവെക്കുന്ന ഇത്തരത്തിലുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.  വ്യക്തി പൂജ നടത്തുന്നവര്‍ സി.പി.ഐയിലാണ്. തെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിനു തിരിച്ചടി നേരിട്ട സമയത്ത് ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാലോളി അബ്ദുറഹിമാന്‍ പറഞ്ഞു.
Previous Post Next Post