മലപ്പുറം ഡിവിഷൻ സാഹിത്യോത്സവ്- സ്വാഗത സംഘം രൂപീകരിച്ചു
കോഡൂർ : മുപ്പത്തിമുന്നാമത് മലപ്പുറം ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണം ചെമ്മങ്കടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജൂൺ പതിമൂന്ന് , പതിനാല് തിയതികളിൽ കോഡൂർ ഈസ്റ്റ് സെക്‌ടറിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഇരുന്നൂറ് മത്സരങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ചടങ്ങ് കേരള മുസ്ലിം ജമാഅത്ത് കോഡൂർ സർക്കിൾ സെക്രട്ടറി കുഞ്ഞിമമ്മു ഉദ്ഘാടനം ചെയ്തു. മുസ്ലിം ജമാഅത്ത് മലപ്പുറം സോൺ സെക്രട്ടറി മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് മലപ്പുറം സോൺ സെക്രട്ടറി അബ്ബാസ് സഖാഫി സ്വാഗതസംഘത്തെ പ്രഖ്യാപിച്ചു. ഫക്രുദ്ധീൻ മാസ്റ്റർ, ആദിൽ, തുടങ്ങിയവർ സംസാരിച്ചു. ശാക്കിർ അദനി, നിസാം,ഗനിയ്യ് അദനി, മുസ്തഫ അദനി, നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.