HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

 കോഡൂര്‍ ചോലയ്ക്കല്‍ വാര്‍ഡിലെ ഇ-ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ് മച്ചിങ്ങല്‍ നിര്‍വഹിക്കുന്നു

ചെമ്മങ്കടവ്: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ചോലയ്ക്കല്‍ നാലാം വാര്‍ഡിലെ ഇരുന്നൂറോളം പേര്‍ക്ക് ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. ചോലയ്ക്കല്‍ ബി.എ.എം. എല്‍.പി. സ്‌കൂളില്‍ നടന്ന ഇ-ഹെല്‍ത്ത് ക്യാമ്പില്‍ വെച്ചാണ് സര്‍ക്കാര്‍ ആശുപത്രകളിലെ ആരോഗ്യ സേവനങ്ങള്‍ക്ക് ആവശ്യമായ കാര്‍ഡ് വിതരണം ചെയ്തത്.
വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡ് വികസന സമിതി, കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ്, താണിക്കലിലെ അക്ഷയ ഇ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഹെല്‍ത്ത് ക്യാമ്പ് നടത്തിയത്. 
ഇ-ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദ് മച്ചിങ്ങല്‍ നിര്‍വഹിച്ചു. വാര്‍ഡംഗവും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ സജ്‌നാമോള്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് വികസന സമിതി പ്രതിനിധികളായ സി.എച്ച്. സൈനുദ്ദീന്‍, എം.ടി. മുര്‍ഷിദ്, പി.കെ. ഷരീഫ്, ബി.എ.എം. എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.എന്‍.എ. ഷരീഫ്, കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി.പി. അബ്ദുല്‍നാസര്‍, ഫാക്കല്‍റ്റി എ. ഫൗസിയ, വിദ്യാര്‍ഥി പ്രതിനിധി ഫാത്തിമ ഷമീമ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Previous Post Next Post