കോഡൂർ- വരിക്കോട് കാച്ചടിപറമ്പ് സിറാജുൽ ഹുദാ ഹയർ സെക്കൻഡറി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 24 വർഷത്തോളം മുദരിസായി സേവനം അനുഷ്ഠിച്ച സ്ഥലം മാറിപ്പോകുന്ന കരീപ്പറമ്പ് മഹല്ല് ഖത്തീബ് സൈതലവി ഫൈസി അവർകൾക്ക് യാത്രയയപ്പും - സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.
ചടങ്ങിൽ പ്രസിഡന്റ് പി. പി അബ്ദു അധ്യക്ഷ വഹിച്ചു. സദർ മുഅല്ലിം പിസി ഉസ്മാൻ ഹിഷാമി മുഖ്യപ്രഭാഷണം നിർവഹിച്ചു, പി.കെ സൈദ്, പി.കെ മുജീബ്, കെ.വി ഷംസു, പി പി റഷീദ്, നസീബ് സി.എച്ച്, പി.കെ ബഷീർ, സി.എച്ച് മൊയ്തീൻകുട്ടി, പി.സി മുനീർ, സാബിർ പി.പി, ഷാജു കെ കെ, ഹംസപ്പു, മുസ്തഫ സി പി, മൊയ്തീൻ കെ,കെ, എ കെ റസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു
Latest News