HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി. നിസാറിനെ അനുമോദിച്ചു

മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി. നിസാറിന് ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സ്‌നേഹോപഹാരം കൈമാറുന്നു

കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയും മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ വി.പി. നിസാറിനെ അനുമോദിച്ചു. പത്രമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 24 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ വി.പി.നിസാര്‍, പഠനകാലത്തെ ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത സ്‌കൂളിലെ ഹോക്കി ടീമിലെ മികച്ച കളിക്കാരനുമായിരുന്നു.
സ്‌കൂളിന്റെ സ്‌നേഹോപഹാരം മാനേജര്‍ എന്‍.കെ. അബ്ദുല്‍റഹൂഫ്, പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍, പ്രഥമാധ്യാപകന്‍ സി.എച്ച്. ഇബ്രാഹീം എന്നിവര്‍ ചേര്‍ന്നു കൈമാറി.
മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.
Previous Post Next Post