ആശ്വാസകിരണം പദ്ധതി: ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനെ നടപ്പിലാക്കി വരുന്ന ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം നിലവിൽ ലഭിച്ചു വരുന്ന ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ (പരിചാരകർ) സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റിൽ (www.socialsecuritymission.gov.in) നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് (ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തിയ) ഹാജരാക്കണമെന്നും ആശ്വാസകിരണം ധനസഹായത്തിനായി 2018 ഏപ്രിൽ 1 മുതൽ ലഭിച്ച അപേക്ഷ സമർപ്പിച്ചവരിൽ ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ലാത്തവർ സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റിൽ (www.socialsecuritymission.gov.in) നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള പുതുക്കിയ വ്യക്തി വിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകകൾ സഹിതം 10.6.2026 നകം ഹാജരാക്കണമെന്നും അറിയിച്ചിരുന്നു. എന്നാൽ ചില വ്യക്തികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ പ്രസ്തുത രേഖകകൾ ഹാജരാക്കുവാൻ സാധിക്കാത്തതിനാൽ 30.6.2026 വരെ സമയ പരിധി ദീർഘിപ്പിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പ്രസ്തുത രേഖകകൾ ഹാജരാക്കുവാൻ സാധിക്കാത്തവർ 30.6.2026 നകം രേഖകൾ ഹാജരാക്കേണ്ടതാണ്.
30.6.2026 നകം പ്രസ്തുത രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് കുടിശ്ശിക അനുവദിക്കാതെ രേഖകൾ ഹാജരാക്കുന്ന മാസം മുതലുള്ള തുക മാത്രം അനുവദിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471-2341200 എന്ന ഓഫീസ് നമ്പറിലേയ്‌ക്കോ, 1800-120-1001 എന്ന ടോൾഫ്രീ നമ്പറിലേയ്‌ക്കോ ബന്ധപ്പെടാവുന്നതാണ്.