മങ്ങാട്ടുപുലം അങ്കണവാടിയിലേക്ക് ബ്ലോക്ക് പഞ്ചായത്തംഗം എന്‍. കുഞ്ഞീതു വാങ്ങിനല്‍കുന്ന ഫ്രിഡ്ജ് വര്‍ക്കര്‍ ഷംനയ്ക്ക് കൈമാറുന്നു
കോഡൂര്‍: ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡ് മങ്ങാട്ടുപുലത്തെ അങ്കണവാടിയിലേക്ക് ബ്ലോക്ക് പഞ്ചായത്തംഗം എന്‍. കുഞ്ഞീതു ഫ്രിഡ്ജ് വാങ്ങിനല്‍കി. താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മങ്ങാട്ടുപുലം അങ്കണവാടിക്ക് ഈ അടുത്താണ് സ്വന്തം കെട്ടിടമായത്.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പൊതുചടങ്ങിലാണ് എന്‍. കുഞ്ഞീതു സ്വന്തം വകയില്‍ അങ്കണവാടിയിലേക്ക് ഫ്രിഡ്ജ് വാങ്ങിനല്‍കുമെന്ന് പ്രഖ്യാപിച്ചത്.
പ്രഖ്യാപനം യാഥാര്‍ഥ്യമാക്കി അങ്കണവാടിയില്‍ എത്തിച്ച പുതിയ ഫ്രിഡ്ജ് അങ്കണവാടി വര്‍ക്കര്‍ ഷംനയ്ക്ക് ബ്ലോക്ക് പഞ്ചായത്തംഗം എന്‍. കുഞ്ഞീതു കൈമാറി.
ഗ്രാമപ്പഞ്ചായത്തംഗം റംസീന വട്ടത്തൊടി, അങ്കണവാടി ഹെല്‍പ്പര്‍ വസന്ത, ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍, സി. രായീന്‍കുട്ടി, സി.പി. കുഞ്ഞിമുഹമ്മദ്, പി.കെ. ബഷീര്‍, കെ. സജീവ്, ആശ വര്‍ക്കര്‍ വിലാസിനി തുടങ്ങിയവര്‍ സംബന്ധിച്ചു.