കോഡൂർ: പുളിയാട്ടുകുളം എ എം എൽ പി സ്കൂളിൽ അക്കാദമിക മികവിന്റെ നേർസാക്ഷ്യമായ പഠനോത്സവവും യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു. കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫാത്തിമ വട്ടോളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കെജി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ സെറിമണിയവും ഇഫ്താർ മീറ്റും നടത്തി. ചടങ്ങിൽ എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ നാരീ പുരസ്കാരം ഏറ്റുവാങ്ങിയ റാബിയ ചോലക്കലിനുള്ള സ്നേഹോപഹാരം ഹെഡ്മിസ്ട്രസ് ഹസീന ഫ്ലവർ സമർപ്പിച്ചു. ചടങ്ങിൽ ഡയറ്റ് റിട്ടയേർഡ് ലെക്ച്ചർ ഡോ. മുഹമ്മദ് മുസ്തഫ പാലക്കൽ രക്ഷിതാക്കളോട് സംവദിക്കുകയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന സാഹിതി കയ്യെഴുത്തു മാസിക വിജയികൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.
പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെജി വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റു കളും മെഡലുകളും വിതരണം ചെയ്തു. വൈകിട്ട് നടന്ന യാത്രയപ്പ് സംഗമത്തിന്റെ ഭാഗമായി നടത്തിയ ഇഫ്താർ മീറ്റ് മാനേജർ മുഹമ്മദ്. പി ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സംഗമത്തിൽ വിട പറയുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിദ്യാലയത്തിന് നൽകുന്ന ഉപഹാരങ്ങൾ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. മുഹമ്മദ് മുസ്തഫ വിട പറയുന്ന വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി. പിടിഎ പ്രസിഡന്റ് അഷ്റഫ് കെ ടി, എസ് എം സി ചെയർമാൻ ജലീൽ മാസ്റ്റർ, എംടിഎ പ്രതിനിധികളായ റുക്‌സാന,സബ്ന, ബുഷ്‌റ, സ്റ്റാഫ് സെക്രട്ടറി ജോസഫ് ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക സ്വാഗതവും സീനിയർ അധ്യാപിക ശ്രീജ കെ വി നന്ദിയും പറഞ്ഞു.
ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest News