കോഡൂർ വടക്കേമണ്ണയിൽ ഇന്ന് സൗജന്യ മെഡിക്കൽ-ഇൻഷുറൻസ് ക്യാമ്പ്
കോഡൂർ: വടക്കേമണ്ണ നിവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ഇൻഷുറൻസ് അപേക്ഷാ സ്വീകരണ ക്യാമ്പും ഇന്ന് (26-10-3025) രാവിലെ 10 മണിക്ക് വടക്കേമണ്ണ സ്കൂളിൽ വെച്ച് നടക്കും. പൊതുജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വാർഡ് മെമ്പർ അഭ്യർത്ഥിച്ചു.
വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. കൂടാതെ, രക്തസമ്മർദ്ദം (BP), ഷുഗർ തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധനകളും കണ്ണ് പരിശോധനയും സൗജന്യമായി നടത്തും.
ഇതുകൂടാതെ, വിവിധ ഇൻഷുറൻസ് പദ്ധതികളിലേക്ക് അപേക്ഷകൾ സ്വീകരിക്കാനും അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി എല്ലാ പൊതുജനങ്ങളും സഹകരിക്കണമെന്ന് വാർഡ് മെമ്പർ കെ.എൻ. ഷാനവാസ് സ്നേഹപൂർവ്വം ക്ഷണിച്ചു.