HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

അടിമാലിക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഒരു മരണം

അടിമാലിക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഒരു മരണം

ഇടുക്കി: അടിമാലിക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ദമ്പതികളിൽ ഒരാൾ മരിച്ചു. അടിമാലി ലക്ഷംവീട് ഉന്നതിയിലുള്ള ബിജുവാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെടുത്തു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞതോടെ രണ്ട് വീടുകൾ പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Previous Post Next Post