പാലക്കാട് സ്‌കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരുക്കേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
പാലക്കാട്: സ്‌കൂളിലെ ഗോവണിയില്‍ നിന്നും വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകന്‍ മസിന്‍ മുഹമ്മദ് ആണ് മരിച്ചത്. പൂവ്വത്താണി നടുവിലത്താണി അല്‍ബിറ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
വ്യാഴാഴ്ചയാണ് സ്‌കൂളിലെ ഗോവണിയില്‍ നിന്നും വീണ് ഗുരുതര പരുക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.