Top News

പുലാമന്തോള്‍ തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വളപുരം : പുലാമന്തോള്‍ തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വിളയൂർ കണ്ടേങ്കാവ് തോണികടവിൽ കുളിക്കാനിറങ്ങിയ ഉത്തർപ്രദേശ് സ്വദേശി വാസിദ് (28) ആണ് മരിച്ചത്. കൊപ്പം പൊലീസും, പെരിന്തൽമണ്ണയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും ട്രോമ കെയര്‍ പ്രവര്‍ത്തകരും, നാട്ടുകാരും തൂത പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച വളപുരം പാലത്തിന് സമീപത്തായി പാലോളിക്കുളമ്പ് ഭാഗത്ത് നിന്നും മൃതദേഹം കിട്ടിയത്. 

കണ്ടേങ്കാവ് പ്രവർത്തിക്കുന്ന മെറ്റൽ കമ്പനിയിലെ ഓട്ടുപാത്ര നിർമാണ തൊഴിലാളിയായിരുന്നു വാസിദ്. ഉത്തർ പ്രദേശ് സ്വദേശികളായ രണ്ട് തൊഴിലാളികൾ ഇന്നലെ പുഴയില്‍ കുളിക്കാൻ ഇറങ്ങിയപ്പോൾ, വാജിദ് അലി ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെട്ടിരുന്നു.

Previous Post Next Post