കോഡൂരിൽ കേരളോത്സവം 2025 സമാപനം: ഉപഹാര സമർപ്പണവും മലബാർ മ്യൂസിക് ബാൻഡിൻ്റെ ഗാനമേളയും ഇന്ന്
കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന കേരളോത്സവം 2025 ന് ഇന്ന് (ഒക്ടോബർ 19, 2025) സമാപനമാകും. സമാപന സമ്മേളനവും ഉപഹാര സമർപ്പണവും വിവിധ കലാപരിപാടികളും കോർത്തിണക്കിക്കൊണ്ടുള്ള പരിപാടികൾ വൈകുന്നേരം 7 മണിക്ക് GMUP സ്കൂൾ ചെമ്മൻകടവിലാണ് നടക്കുക.
സമാപന സമ്മേളനത്തിന് ശേഷം പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മലബാർ മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കോഡൂർ ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ളത്.