Top News

മെന്റലിസത്തിൽ ചരിത്രമെഴുതി: ചെങ്ങോട്ടൂർ സ്വദേശിനി ശഹ്ദ ഷെറിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്

മെന്റലിസത്തിൽ ചരിത്രമെഴുതി: ചെങ്ങോട്ടൂർ സ്വദേശിനി ശഹ്ദ ഷെറിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്

​ചെങ്ങോട്ടൂർ: മലപ്പുറം ചെങ്ങോട്ടൂർ സ്വദേശിനിയായ ശഹ്ദ ഷെറിൻ കാട്ടിക്കുളങ്ങരയ്ക്ക് മെന്റലിസത്തിലെ പ്രകടനത്തിന് 'വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്' പുരസ്‌കാരം. എറണാകുളത്ത് നടന്ന ചടങ്ങിൽ വെച്ചാണ് പ്രമുഖ മെന്റലിസ്റ്റും മൈൻഡ് ഡിസൈനറുമായ ആർ.കെ. മലയത്തിൽ നിന്ന് ശഹ്ദ ഷെറിൻ സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങിയത്.
​'മെന്റലിസം ഇലക്‌ട്രോണെസിസ് ഇല്യൂഷൻ എഫക്ട്' എന്ന മായാജാല വിദ്യയ്ക്കാണ് ശഹ്ദ ഷെറിൻ ഈ ലോക റെക്കോർഡ് സ്വന്തമാക്കിയത്.
​ചെങ്ങോട്ടൂർ കാട്ടിക്കുളങ്ങരയിൽ അഷ്റഫിന്റെ മകളാണ് ശഹ്ദ ഷെറിൻ. പുളിയാട്ടുക്കുളം ഇക്ബാൽ അത്തിമണ്ണിൽ ആണ് ഭർത്താവ്.
​പാത്ത്മിയ ഇന്റർനാഷണൽ ഹിപ്നോട്ടിസം & മെന്റലിസം അക്കാദമിയിലെ മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെ കീഴിലാണ് ശഹ്ദ പരിശീലനം പൂർത്തിയാക്കിയത്. കേരളത്തിന് അഭിമാനമായ ഈ നേട്ടം സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.
Previous Post Next Post