Top News

ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചസംഭവം; ആശുപത്രി മാനേജ്മെന്റിനും ഡോക്ടർമാർക്കുമെതിരെ പോലിസ് കേസെടുത്തു.

കുന്ദംകുളം :തൃശൂർ കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവം, ഗുരുതര ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. സർജ്ജറിക്കിടയിൽ അബദ്ധം സംഭവിച്ചെന്ന് ഡോക്ടറുടെ കുറ്റ സമ്മതവും ഇതോടെ ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി മാനേജ്മെന്റിനും ഡോക്ടർമാർക്കുമെതിരെ കുന്നംകുളം പോലിസ് കേസെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിൽ എത്തിയ ചിറമനേങ്ങാട്‌ സ്വദേശി പൂളന്തറക്കൽ 41 വയസ്സുള്ള ഇല്ല്യാസാണ്‌ ശസ്ത്രക്രിയക്കിടെ മരിച്ചത്‌. ഹെർണിയ രോഗത്തിനായിരുന്നു സർജ്ജറി. നല്ല ആരോഗ്യവാനായിരുന്നു ഇല്യാസ്.
മൂന്നരക്ക്‌ സർജ്ജറി ആരംഭിച്ച്‌ 8 :30 ഓടെ രോഗി മരിച്ചെന്ന വിവരമാണ്‌ ബന്ധുക്കൾക്ക്‌ ലഭിച്ചത്‌. ആദ്യം തനിക്ക്‌ അബദ്ധം സംഭവിച്ചെന്നും ക്ഷമിക്കണമെന്നും  ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ബന്ധുക്കളോട്‌ പറഞ്ഞു. തുടർന്ന്  കുറ്റസമ്മതം നടത്തിയത് എഴുതി തരണമെന്ന്  ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഡോക്ടർ ആദ്യം തയ്യാറായില്ല. എഴുതിക്കിട്ടാതെ പിരിഞ്ഞ് പോകില്ലെന്ന് അറിയിച്ച് ബന്ധുക്കൾ ബഹളം വെച്ചു. തുടർന്ന്  കുന്നംകുളം പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഡോക്ടർ ശസ്ത്രക്രിയക്കിടെ തെറ്റ്‌ സംഭവിച്ചെന്ന് രേഖാ മൂലം എഴുതി നൽകി.
അതേ സമയം ആശുപത്രിയിലെ  പ്രോസീജ്വർറൂം  അതീവ ശോചനീയായ അവസ്ഥയിലാണ്‌, വൃത്തി ഹീനമായമായ അന്തരീക്ഷമാണ് ഓപ്പറേഷൻ തിയ്യറ്ററിലുളളത്.
ഓപ്പറേഷൻ തീയറ്ററിലെ മരുന്നുകൾ എക്സ്പയറി ഡേറ്റ്‌ കഴിഞ്ഞവയായിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾ തുരുമ്പ് കയറിയ അറസ്ഥയിലുമായിരുന്നുവെന്നും തിയ്യറ്ററിൽ കയറിയ ബന്ധുക്കൾ പറയുന്നു. അടിയന്തിര സാഹചര്യമുണ്ടായാൽ പരിചരിക്കാനാവശ്യമായ ഓക്സിജൻ സംവിധനം ഉൾപ്പടെയുളള ഉപകരണങ്ങൾ പോലുമില്ലെന്നും ബന്ധുക്കൾ പറയുന്നു. അത്യാസന്ന നിലയിലായി മണികൂറുകൾ കിടന്നിട്ടും രോഗിയെ തൊട്ടടുത്തുളള ആശുപത്രിയിലേക്ക് മാറ്റുവാൻ ഇട്ടിമാണി ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും മരണം സംഭവിച്ചത് നിസാരമായാണ് ഇവർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ഗുരുതരമായി വീഴ്ച സംഭവിച്ച ആശുപത്രി അധികൃതർക്ക് എതിരെയും ഡോക്ടർമാർക്കെതിരെയും  ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Previous Post Next Post