കോഡൂർ: വലിയാട് മിസ്ബാഹുൽ ഉലൂം സ്കൂൾ മദ്രസയുടെ നേതൃത്വത്തിൽ താണിക്കൽ മുതൽ വലിയാട് വരെ മീലാദ് റാലി നടത്തി. ദഫ്, സ്കൗട്ട്, കോൽക്കളി, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെ നടത്തിയ റാലി 60 ൽ പരം അംഗങ്ങൾ ഉൾപ്പെട്ട മെഗാ ദഫും റാലിക്ക് പകിട്ടേകി.
മദ്റസ പ്രസിഡൻ്റ് യു.ആലി ഹാജി പതാക ഉയർത്തി.
മീലാദ് റാലി മാനേജർ കടക്കാടൻ മാനു ഫ്ലാഗ് ഓഫ് ചെയ്തു മദ്രസ പ്രസിഡൻ്റ് യു. ആലിഹാജി, സ്വദർ മുഅല്ലിം അലവിക്കുട്ടി മുസ്ലിയാർ, സലാം ഫൈസി, മുഹമ്മദലി മുസ്ലിയാർ, ലത്തീഫ് മുസ്ലിയാർ,യു സാബു മാസ്റ്റർ, പി.കെ ഹിസാബ്, പി.പി.ഹക്കീം എന്നിവർ നേതൃത്വം നൽകി