HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

എം.ജി.പട്ടേൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുജീബ് റഹ്മാനെ ആദരിച്ചു.

എം.ജി.പട്ടേൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുജീബ് റഹ്മാനെ ആദരിച്ചു.

കോഡൂർ : മികച്ച ഉർദു അധ്യാപകനുള്ള എം.ജി.പട്ടേൽ ദേശീയ അവാർഡ് ജേതാവ് പി.പി. മുജീബ് റഹ്‌മാൻ മാസ്റ്ററെ രണ്ടാം വാർഡ് ജനസഭയിൽ ആദരിച്ചു. 
പി.ഉബൈദുല്ല എം.എൽ.എ ഉപഹാരം നൽകി.ഒരു അധ്യാപകൻ തൻ്റെ അധ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവനാകണം.ഇതിന് നേർ സാക്ഷ്യമാണ് മുജീബ് റഹ്മാൻ മാസ്റ്റർ എന്ന് അദ്ദേഹം പറഞ്ഞു. 
വാർഡ് മെമ്പർ കെ.എൻ.ഷാനവാസ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി.ബഷീർ, ശിഹാബ് അരികത്ത്,എം.പി.മുഹമ്മദ്,എം.കെ.മുഹസിൻ, സി.എച്ച്.മൂസ ഹാജി, പി.പി.ഹംസ സംബന്ധിച്ചു.
Previous Post Next Post