HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ആന്റിബയോട്ടിക്കുകൾ അശാസ്ത്രീയമായി ഉപയോഗിക്കരുത് - ഡിഎംഒ

ആന്റിബയോട്ടിക്കുകൾ അശാസ്ത്രീയമായി ഉപയോഗിക്കരുത് - ഡിഎംഒ

മലപ്പുറം: ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രിയവുമായ ഉപയോഗം ഇവയ്ക്കെതിരെ രോഗകാരികളായ സൂക്ഷ്മാണുക്കൾ പ്രതിരോധശേഷി ആർജിക്കാൻ കാരണമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി കെ ജയന്തി പറഞ്ഞു.

ആഗോള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രോഗം ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കൾക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി നേടുന്നതിനെയാണ് ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന് പറയുന്നത്.

കാരണങ്ങൾ

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന അവസ്ഥക്ക് കാരണമാകുന്ന ചില കാര്യങ്ങൾ താഴെ നൽകുന്നു:

 * അനാവശ്യമായി ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുക.

 * ഇവയുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം.

 * ആന്റിബയോട്ടിക്കുകളുടെ കോഴ്സ് പൂർത്തിയാക്കാതിരിക്കുക.

 * ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ സ്വയം ഉപയോഗം.

 * വേഗത്തിൽ വളരാൻ മൃഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുക.

 * ആന്റിബയോട്ടിക്കുകൾ അലക്ഷ്യമായി വലിച്ചെറിയുക.

വാരാചരണ ലക്ഷ്യം

ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗംമൂലം ഉണ്ടാകുന്ന ആന്റിമൈക്രോബിയൽ റസിസ്റ്റൻസിനെ കുറിച്ച് പൊതുജനാവബോധം സൃഷ്ടിക്കുകയും ഇവയുണ്ടാക്കുന്ന ഭീഷണികളെ കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയുമാണ് വാരാചരണ ലക്ഷ്യം.

നവംബർ 18 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന വാരാചരണത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ സാമൂഹ്യബോധവൽക്കരണ പരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.

ചടങ്ങിൽ പങ്കെടുത്തവർ

മലപ്പുറം കെ പി എം സ്കൂൾ ഓഫ് നഴ്സിംഗിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ആർ മുരുകൻ അധ്യക്ഷനായി.

ജില്ലാ നോഡൽ ഓഫീസർ ഡോ കെ കെ പ്രവീണ ‘ആന്റിബയോട്ടികളുടെ അശാസ്ത്രീയ ഉപയോഗവും ആന്റിമൈക്രോബിയൽ റസിസ്റ്റൻസും’ എന്ന വിഷയം അവതരിപ്പിച്ചു.

ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി, ഐ ഇ സി കൺസൾട്ടന്റ് ദിവ്യ, വിദ്യാർത്ഥി പ്രതിനിധി എം ഗോപിക, ഓപ്പറേഷൻ മാനേജർ വി പി ശ്രീലത, പിആർഒ രേണു എന്നിവർ പ്രസംഗിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)

Previous Post Next Post