HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കുടുംബശ്രീ ആനിമേറ്റേഴ്സിന് എ. എം. ആർ ബോധവൽക്കരണ ക്ലാസ് നൽകി

കുടുംബശ്രീ ആനിമേറ്റേഴ്സിന് എ. എം. ആർ ബോധവൽക്കരണ ക്ലാസ് നൽകി

ആരോഗ്യ വകുപ്പിൻ്റെയും,കുടുംബശ്രീ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എ.എം. ആർ ബോധവൽക്കരണ വാരാചരണത്തിന്റെ സമാപനം പൂക്കോട്ടും പാടം സി.ഡി.എസ്  ഹാളിൽ വച്ച് നടന്നു.   എ. എം. ആർ വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ  അനിമേറ്റേഴ്സിന് 'ആൻറിബയോട്ടിക്കുകളുടെ ശരിയായ വിനിയോഗം' എന്ന വിഷയത്തെക്കുറിച്ച് ആർദ്രം നോഡൽ ഓഫീസർ ഡോ. പ്രവീണ  ബോധവൽക്കരണ ക്ലാസ്  നൽകി.ചടങ്ങിൽ കുടുംബശ്രീ ട്രൈബൽ പ്രൊജക്റ്റ് കോർഡിനേറ്റർ മുഹമ്മദ് സാനു, പി.ആർ.ഒ ഹരിത എന്നിവർ സംസാരിച്ചു.
 "ആൻ്റിബയോട്ടിക്ക് സാക്ഷര കേരളം"   എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ക്ലാസുകൾ നൽകിയത്.
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) അവബോധ വാരാചരണത്തിൻ്റെ ഭാഗമായി നവംബര്‍ 18 മുതല്‍ 24 വരെ ജില്ലയിലുട നീളം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. 'ഇപ്പോള്‍ പ്രവര്‍ത്തിക്കുക: വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും' (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം.

Previous Post Next Post