HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​"പൊന്നേ... ഇതെങ്ങോട്ടാണ്? ആറാം ദിനവും കുതിപ്പ് തുടർന്ന് സ്വർണം, പവന് 1,02,680 രൂപ!"

​"പൊന്നേ... ഇതെങ്ങോട്ടാണ്? ആറാം ദിനവും കുതിപ്പ് തുടർന്ന് സ്വർണം, പവന് 1,02,680 രൂപ!"

കൊച്ചി: തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് (26-12-2025) ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയുമായി. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്.  ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു ക്രിസ്മസ് ദിനത്തിലെ സ്വർണവില. വെള്ളി വിലയും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഗ്രാമിന് 10 രൂപ കൂടി 240 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് 4500 ഡോളർ കടന്നു. 4,505.55 ഡോളറാണ് ഇന്നത്തെ വില. 26.02 ഡോളറാണ് ഇന്ന് കൂടിയത്. 0.58 ശതമാനമാണ് വർധന. ആഗോളവിപണിയിൽ ഈ വർഷം മാത്രം 70.83 ശതമാനം വർധനവാണ് സ്വർണത്തിനുണ്ടായത്.  ബുധനാഴ്ച കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു  പവൻ വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 55 രൂപയുടെയും 14 കാരറ്റിന് 45 രൂപയുടെയും വർധനവുണ്ടായി.  ആഗോള രാഷ്ട്രീയസംഘർഷങ്ങൾക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ കൂട്ടത്തോടെ സ്വർണം വാങ്ങി കൂട്ടുന്നതും വിപണിയിൽ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു.
Previous Post Next Post