HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ജീവിതശൈലി രോഗങ്ങൾക്കെതിരെ 'വൈബ് ഫോർ വെൽനെസ്': കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ റാലി

ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ വൈബ് ഫോർ വെൽനെസ്സന്ദേശ യാത്രയിൽ സൈക്കിൾ റാലി ജില്ലാ കലക്ടർ വി ആർ വിനോദ് സംഘവും നേതൃത്വം നൽകി കോട്ടക്കൽ പി എസ് വി ആയുർവേദ കോളേജ് ഗ്രൗണ്ടിൽ നിന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്ത റാലി 22 കിലോമീറ്റർ പിന്നിട്ടാണ് കുറ്റിപ്പുറം ബസ്റ്റാൻഡ് .പരിസരത്ത് സമാപിച്ചത് ജീവിതശൈലി രോഗ നിയന്ത്രണ സന്ദേശ  പ്ലക്കാടുകൾ ഘടിപ്പിച്ച സൈക്കിൾ റാലിയിൽ കോട്ടക്കൽ സൈക്കിൾ  ക്ലബ്ബിലെ അംഗങ്ങളാണ് കലക്ടറോട് ഒപ്പം സവാരി ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ എ ഷിബുലാൽ ജീവിതശൈലി രോഗ നിയന്ത്രണ ചുമതലയുള്ള ഡെപ്യൂട്ടി ഡിഎംഒ ഡോ വി  ഫിറോസ് ഖാൻ എന്നിവർ  ഉപ നായകനായിരുന്നു.  ഇതിനകം തന്നെ കലക്ടർ വി ആർ വിനോദ് ജില്ലയിൽ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടികൾക്ക് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. നെല്ലിക്ക എന്ന പേരിൽ മധുരത്തിന്റെ ഉപയോഗം  കുറക്കുന്നതിന് ഹോട്ടലുകളിലും ടീ ഷോപ്പുകളിലും മധുരം കുറച്ചുകൊണ്ട് ചായയും പലഹാരങ്ങളും വിതരണം ചെയ്യണമെന്ന് നിർദ്ദേശം എല്ലാ റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും നൽകിയിരുന്നു. പൊരിച്ച പലഹാരം ഒഴിവാക്കി പുഴുങ്ങിയ ലഘുപലഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പൊരിച്ചെണ്ട പീങ്ങാം എന്ന നാടൻ പ്രയോഗത്തിലുള്ള ബോധവൽക്കരണ ബോർഡുകളും സിവിൽ  സ്റ്റേഷനിൽ സ്ഥാപിച്ചിരുന്നു.    അതോടൊപ്പം സിവിൽ സ്റ്റേഷൻ കാൻറീന സമീകൃത  ആഹാരം പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ തളിക എന്ന പോഷകാഹാരം ഉച്ചഭക്ഷണം, ജീവനക്കാർക്കിടയിൽ വ്യായാ മത്തിന് ജുംബാ  ഡാൻസും നടപ്പിലാക്കിക്കൊണ്ട് കലക്ടർ പൊതു ജനശ്രദ്ധ നേടിയിരുന്നു
Previous Post Next Post