HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​മലപ്പുറം സി.എച്ച് സെന്റർ നാലാം വാർഷികവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും 27-ന്

​മലപ്പുറം സി.എച്ച് സെന്റർ നാലാം വാർഷികവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും 27-ന്

​മലപ്പുറം: മലപ്പുറം സി.എച്ച് സെന്ററിന്റെ നാലാം വാർഷികാഘോഷവും സി.എച്ച് സെന്റർ ഭാരവാഹികളായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ജനുവരി 27 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 5 മണിക്ക് മലപ്പുറം ഹൈദരലി ശിഹാബ് തങ്ങൾ കൺവെൻഷൻ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
​ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ മലപ്പുറം സി.എച്ച് സെന്ററിന്റെ പ്രവർത്തന മികവിന്റെ നാലാം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് ഈ സംഗമം നടക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച സി.എച്ച് സെന്ററിന്റെ സജീവ പ്രവർത്തകർക്കും ഭാരവാഹികൾക്കുമാണ് ചടങ്ങിൽ സ്വീകരണം നൽകുന്നത്.
​പരിപാടിയിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും സംബന്ധിക്കും.

Previous Post Next Post