HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വിവാഹ വീട്ടിൽ ​തിളച്ച വെള്ളത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു

​തിളച്ച വെള്ളത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു

​മലപ്പുറം: വിവാഹ സൽക്കാരത്തിനുള്ള ഭക്ഷണ പാചകത്തിനിടെ തിളച്ച വെള്ളത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന താഴെ ചേളാരി സ്വദേശി മരിച്ചു. പത്തൂർ കീരന്റെ മകൻ അയ്യപ്പൻ (56) ആണ് മരിച്ചത്.
​ജനുവരി 18-ന് പുലർച്ചെ പപ്പന്നൂരിലെ സഹോദരന്റെ വീട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്. വിവാഹ സൽക്കാരത്തിന് ഭക്ഷണം പാചകം ചെയ്യുന്നതിനായി തിളപ്പിച്ച വെള്ളത്തിലേക്ക് ഇദ്ദേഹം അബദ്ധവശാൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകുന്നേരമാണ് മരണപ്പെട്ടത്.
​താഴെ ചേളാരി സ്കൂളിലെ ബസ് ഡ്രൈവറായും ഓട്ടോ തൊഴിലാളിയായും അദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു.

Previous Post Next Post