HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സനദ്‌ദാന സമ്മേളനം ഇന്ന് സമാപിക്കും

പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സനദ്‌ദാന സമ്മേളനം ഇന്ന് സമാപിക്കും

പട്ടിക്കാട് : ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാർഷിക 61-ാം സനദ്‌ദാന സമ്മേളനവും മജ്‌ലിസുന്നൂർ വാർഷിക സംഗമവും ഇന്നു സമാപിക്കും. 585 പണ്ഡിതർ സനദ് സ്വീകരിക്കും. വൈകിട്ട് അഞ്ചിനു തെലങ്കാന മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആധ്യക്ഷ്യം വഹിക്കും. സനദ് ദാനവും അദ്ദേഹം നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ്‌ദാന പ്രസംഗം നടത്തും. സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

രാത്രി 9ന് മജ്‌ലിസുന്നൂർ സംസ്ഥാന സംഗമത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആമുഖ ഭാഷണം നടത്തും. ഏലംകുളം ബാപ്പു മുസല്യാർ ഉദ്ബോധനം നടത്തും. രാവിലെ 9.30ന് മഹല്ല് നേതൃസംഗമം ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിനു രണ്ടാം സെഷൻ അബ്ദുൽ ഖാദർ മുസല്യാർ ഉദ്ഘാടനം ചെയ്യും. വിവിധ വേദികളിൽ കന്നഡ, ലക്ഷദ്വീപ് സംഗമങ്ങൾ നടക്കും. വേങ്ങൂർ എംഇഎ എൻജിനീയറിങ് കോളജിൽ രക്ഷാകർതൃ സംഗമം കെ.ടി.ഹംസ മുസല്യാർ വയനാട് ഉദ്ഘാടനം ചെയ്യും. 


Previous Post Next Post