വട്ടോളി പറമ്പ് ഗ്രൗണ്ട് ഉദ്ഘാടനം ഇന്ന്
മലപ്പുറം: വട്ടോളി പറമ്പ് ഊരോത്തൊടി കോറിയിൽ സജ്ജീകരിച്ച പുതിയ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഇന്ന് (ഞായർ) നടക്കും. വൈകുന്നേരം 4:30-ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. മുഹമ്മദാലി ഉദ്ഘാടനം നിർവഹിക്കും.
നാടിന്റെ കായിക മുന്നേറ്റത്തിന് പുതിയ ഊർജ്ജം പകരുന്ന ഗ്രൗണ്ടിന്റെ സമർപ്പണ ചടങ്ങിൽ വാർഡ് മെമ്പർ മേലേതിൽ മുംതാസ് ടീച്ചർ, കുഞ്ഞിപ്പ തലക്കാപ്പ് എന്നിവർ സംബന്ധിക്കും. പ്രദേശത്തെ കായിക പ്രേമികൾക്കും യുവാക്കൾക്കും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിലേക്ക് മുഴുവൻ കായിക പ്രേമികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.