ജപ്പാനീസ് മസ്തിഷ്ക ജ്വരം :
കോഡൂരിൽ വാക്സിനേഷൻ കാമ്പയിൻ തുടങ്ങി.
കോഡൂർ : കോഡൂർ പഞ്ചായത്തിൽ ജപ്പാനീസ് മസ്തിഷ്ക ജ്വരം പ്രതിരോധിക്കുന്നതിൻ്റ ഭാഗമായുള്ള വാക്സിനേഷൻ കാമ്പയിൻ തുടങ്ങി.
ചെമ്മങ്കടവ് ഹൈസ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ സ്കൂളിലെ വിദ്യാത്ഥികൾക്ക് വാക്സിനേഷൻ നൽകി ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷൻ മച്ചിങ്ങൽ മുഹമ്മദ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ രക്ഷിതാക്കളുടെ സമ്മതത്തോടൂകൂടി സ്കൂളുകളിലും, അങ്കണവാടികളിലും, പ്രിസ്കൂളുകളിലും ,എല്ലാ ബുധനാഴ്ചയിലും ഹെൽത്ത് സെൻ്ററിൽ വെച്ച് നടക്കുന്ന കുത്തി വെപ്പിൻ്റെ കൂടെയും, വെള്ളി ശനി ദിവസങ്ങളിൽ സബ് സെൻ്ററുകളിൽ വെച്ച് നടക്കുന്ന കുത്തിവെപ്പിൻ്റെ കൂടെയും ജെ ഇ വാക്സിൻ നൽകും, ഒന്നു മുതൽ പതിനഞ്ച് വയസുവരെ ഉള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്.
വാർഡ് അംഗം കെ വി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ സൽമാൻ മൂന്നുകണ്ടത്തിൽ ഉദ്ബോധനം നടത്തി.
ഹെഡ്മാസ്റ്റർ ഇൻചാർജ് സുനിൽ, ജെ.എച്ച്.ഐ സുചിത്ര.പി.കെ ,ജെ. പി.എച്ച് .എൻ മാരായ ഷമീന ,മഞ്ജു.കെ.ആശാ വർക്കർമാരും പങ്കെടുത്തു.