HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ഉമ്മത്തൂർ പരുവമണ്ണ തൂക്കുപാലം റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.​

ഉമ്മത്തൂർ പരുവമണ്ണ തൂക്കുപാലം റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.


​കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റീ ടാറിങ് പൂർത്തിയാക്കിയ ഉമ്മത്തൂർ അഞ്ചാം വാർഡിലെ പരുവമണ്ണ തൂക്കുപാലം റോഡ് ഉദ്ഘാടനം ചെയ്തു. മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
​കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ പദ്ധതി നാട്ടുകാർക്ക് വലിയ ആശ്വാസമാകും. ചടങ്ങിൽ അഞ്ചാം വാർഡ് മെമ്പർ പി.കെ ആബിദ, ഏഴാം വാർഡ് മെമ്പർ തറയിൽ ഹഫ്‌സത്ത്, മുൻ മെമ്പർ ശിഹാബ് അരിക്കത്ത് എന്നിവരും പ്രദേശവാസികളും പങ്കെടുത്തു.
​ഈ റോഡ് പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച മുൻ അഞ്ചാം വാർഡ് മെമ്പർ മുഹമ്മദലി മങ്കരത്തൊടിയെയും, നിലവിലെ മെമ്പർ പി.കെ ആബിദയെയും ചടങ്ങിൽ അഭിനന്ദിച്ചു.

Previous Post Next Post