തിരുവനന്തപുരം: സി.പി.എമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. കോണ്‍ഗ്രസിലെത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് വേണുഗോപാല്‍ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന.

കെ.പി.സി.സി അംഗം ജെ.എസ് അഖില്‍ ഇന്ന് രാത്രി എട്ടിന് പ്രേംകുമാറിനെ കാണും. പദവി സംബന്ധിച്ച് ഇന്ന് വൈകിട്ടത്തെ ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് വിവരം.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് പ്രേംകുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്നും ഒരാളോടും നന്ദി പോലും പറയാന്‍ അവസരം നല്‍കാതെയാണ് പുറത്താക്കിയതെന്നും പ്രേംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ആശാസമരം പരിഹരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ് പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കിയതായുള്ള ഔദ്യോഗിക അറിയിപ്പ് ഈ നിമിഷം വരെ ലഭിച്ചിട്ടില്ല.
കേരള സാഹിത്യ അക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ പാര്‍ട്ടിക്കും ഭരണത്തിനുമെതിരേ രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന് ഒരിളക്കവും ഉണ്ടായിട്ടില്ല. ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന തനിക്ക് ഇല്ലാത്ത എന്തോ അപാരമായ അതിമാനുഷികമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന് ഉണ്ടോ?ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്.
വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ സച്ചിദാനന്ദന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോയെന്ന് ന്യായമായും സംശയിക്കാമെന്നും പ്രേംകുമാര്‍ കുറ്റപ്പെടുത്തുന്നു.
കെ.പി.സി.സി അംഗം ജെ.എസ് അഖില്‍ ഇന്ന് രാത്രി എട്ടിന് പ്രേംകുമാറിനെ കാണും. പദവി സംബന്ധിച്ച് ഇന്ന് വൈകിട്ടത്തെ ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് വിവരം.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് പ്രേംകുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്നും ഒരാളോടും നന്ദി പോലും പറയാന്‍ അവസരം നല്‍കാതെയാണ് പുറത്താക്കിയതെന്നും പ്രേംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്ര ധൃതിപിടിച്ച് തന്നെ പുറത്താക്കാനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ആശാസമരം പരിഹരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ് പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കിയതായുള്ള ഔദ്യോഗിക അറിയിപ്പ് ഈ നിമിഷം വരെ ലഭിച്ചിട്ടില്ല.