HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പിന്നാലെ എയർ ആംബുലൻസ് തകർന്നുവീണു; ഏഴ് മരണം

റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പിന്നാലെ എയർ ആംബുലൻസ് തകർന്നുവീണു; ഏഴ് മരണം

​റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പിന്നാലെ എയർ ആംബുലൻസ് തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. രണ്ട് പൈലറ്റുമാരും മെഡിക്കൽ സംഘവും ഒരു രോഗിയുമാണ് വിമാനത്തിലുണ്ടായിരുന്നത്.
​തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമരിയയിൽ വനമേഖലയിലാണ് വിമാനം തകർന്നുവീണത്.
​മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റെഡ്ബേർഡ് എയർവേയ്‌സിന്റെ സി-90 ചാർട്ടേഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകർന്നുവീണതിന് പിന്നാലെ വൻ സ്ഫോടനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഡിജിസിഎ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Previous Post Next Post