പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്ക്
പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ പുലി ഇറങ്ങിയതായി അറിവായിട്ടുണ്ട്. അതിനാൽ എല്ലാ നാട്ടുകാരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പുലിയെ കണ്ടതായി അറിവ് ലഭിക്കുന്ന സാഹചര്യത്തിൽ, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ അത്തരം സ്ഥലങ്ങളിലേക്കു പോകാതിരിക്കണം. കൗതുകം കൊണ്ടോ അഭ്യൂഹങ്ങൾ വിശ്വസിച്ചോ ആളുകൾ കൂട്ടമായി സ്ഥലത്തെത്തുന്നത് ഒഴിവാക്കണം.
സ്വന്തം വീടുകളുടെയും പരിസരങ്ങളുടെയും സമീപത്ത് കാട് പിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ ഉണ്ടെങ്കിൽ അവ അടിയന്തരമായി വൃത്തിയാക്കേണ്ടതാണ്. കുട്ടികളെയും വയോധികരെയും പ്രത്യേകം ശ്രദ്ധയിൽ വയ്ക്കുക.
അനാവശ്യ ഭീതി പരത്താതിരിക്കണമെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാതിരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് വകുപ്പും വനം വകുപ്പും സംയുക്തമായി ആവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
സ്റ്റേഷൻ ഹൗസ് ഓഫീസർ
പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ
12-02-2026