HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കെഎംസിസി നേതാവ് ബഷീർ മുന്നിയൂറിനെ ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്മ്യൂണിറ്റി വോളന്റിയറായി നിയമിച്ചു.

കെഎംസിസി നേതാവ് ബഷീർ മുന്നിയൂറിനെ ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്മ്യൂണിറ്റി വോളന്റിയറായി നിയമിച്ചു.

​ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്മ്യൂണിറ്റി വോളന്റിയറായി കെ.എം.സി.സി നാഷണൽ സെക്രട്ടറി ബഷീർ മുന്നിയൂരിനെ (ബഷീർ പടിഞ്ഞാറെ പീടിയേക്കൽ) നിയമിച്ചു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉത്തരവ്. ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി കോൺസുലേറ്റിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് നിയമനം.
​ജയിലുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, തൊഴിൽപരമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും കോടതി നടപടികളിൽ സഹായം ആവശ്യമുള്ളവർക്കും പരിഭാഷകനായും മറ്റും പ്രവർത്തിക്കുക, മരണാനന്തര നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായം നൽകുക തുടങ്ങിയവയാണ് ചുമതലകൾ. കോൺസുലേറ്റിന്റെ കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം വൈസ് കോൺസൽ ഡി.ബി.ആർ ബച്ചനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Previous Post Next Post