HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മലയിൽ ഗ്രൂപ്പിന്റെ ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

മലയിൽ ഗ്രൂപ്പിന്റെ ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: വളാഞ്ചേരിയ്ക്ക് സമീപം ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കുളത്തില്‍ വീണ ലോറി പൂര്‍ണമായും മുങ്ങി.

നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ലോറി ഡ്രൈവര്‍ ജാഫറിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനര്‍ മുസ്തഫയാണ് ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്‌സ്, പൊലീസ് നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലോറിയുടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍.
Previous Post Next Post