മലപ്പുറം: താനൂർ അയ്യായ പകരയിൽ പാറക്കുഴിയിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. താനാളൂർ അയ്യായ റോഡിൽ താമസിക്കുന്ന വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ അയ്യായ വെള്ളച്ചാൽ പകര തൊട്ടികുണ്ട് പാറക്കുഴിയിലായിരുന്നു അപകടം.
അവധിദിനമായതിനാൽ താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനെത്തിയതായിരുന്നു കുട്ടികൾ. അപകടം ശ്രദ്ധയിൽപ്പെട്ട സമീപവാസികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ കുട്ടികളെ കരയ്ക്കെത്തിച്ചു. തുടർന്ന് തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച അസ്ലഹും ഫാദി അമനും ഇട്ടിലാക്കൽ എ.എം.എൽ.പി. സ്‌കൂളിലെ വിദ്യാർഥികളാണ്. കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി സലാമിന്റെ (ഹോട്ടൽ) മകൾ മുഹ്സിനയുടെ മകനാണ് ഫാദി അമൻ.
Tags:
#TanurNews #Malappuram #Accident #Drowning #StudentDeath #KeralaNews #KodurOnline #LocalNews #BreakingNews #MalappuramDistrict #Tanur #MalayalamNews #SadNews