ദുബായ് പാം ജുമൈറയിൽ ഇറാാനിയൻ ഡ്രോൺ പതിച്ചു; നാല് പേർക്ക് പരിക്ക്
ദുബായ്: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദുബായ് പാം ജുമൈറയിൽ ഇറാനിയൻ ഡ്രോൺ തകർന്നു വീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെ തുടർന്ന് പാം ജുമൈറയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ഡ്രോൺ എങ്ങനെയാണ് പാം ജുമൈറയിൽ എത്തിയതെന്നതിനെക്കുറിച്ചും സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്നും അധികൃതർ അന്വേഷിച്ചു വരികയാണ്. ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്.