HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ഗർഭാശയഗള കാൻസറിനെതിരെ എച്ച്.പി വി വാക്സിനേഷൻ: ജില്ലാതല ഉദ്ഘാടനം

ഗർഭാശയഗള കാൻസറിനെതിരെ എച്ച്.പി വി വാക്സിനേഷൻ: ജില്ലാതല ഉദ്ഘാടനം.

മലപ്പുറം: ഭാവിതലമുറയുടെ സുരക്ഷക്കും ആരോഗ്യമുള്ള സമൂഹത്തിനും പ്രതിരോധ കുത്തിവെപ്പുകൾ അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് ആരോഗ്യസ്ഥിര സമിതി ചെയര്ർമാൻ പി കെ അസലു. എച്ച്.പി വി വാക്സിനേഷൻ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന ഗർഭാശയഗള കാൻസർ ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്. ഇതിനെ പ്രതിരോധിക്കാൻ എച്ച്.പി.വി വാക്സിൻ ഫലപ്രദമാണ്. ക്യാമ്പയിന്റെ ഭാഗമായി മൂന്നുമാസത്തിനകം 14 വയസ്സ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഒരു ഡോസ് വാക്സിൻ നൽകുകയും തുടർന്ന് ദേശീയ പ്രതിരോധ കുത്തിവെപ്പു പട്ടികയിൽ ഉൾപ്പെടുത്തി വരുന്ന വർഷങ്ങളിൽ 14 വയസ്സ് പൂർത്തിയാക്കുന്ന എല്ലാ കുട്ടികൾക്കും വാക്സിൻ നൽകി ഭാവിയിൽ എല്ലാ പെൺകുട്ടികളെയും സ്ത്രീകളെയും ഗർഭാശയ കാൻസറിൽനിന്ന് സംരക്ഷിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസ്സുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്പിവി വാക്സിൻ ലഭ്യമാണ്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി കെ ജയന്തി അധ്യക്ഷയായി. ജില്ലാ സർവ്വയലൻസ് ഓഫീസർ ഡോ സി ഷുബിൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി എൻ അനൂപ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ എൻ എൻ പമീലി, സൂപ്രണ്ട് ഡോ ഷീനാലാൽ, ആർ എംഒ ഡോ ദീപക് കെ വ്യാസ്, പിപി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ മുഹമ്മദ് ഷെരീഫ് തേനത്ത്, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി, ഹെൽത്ത് സൂപ്പർവൈസർ കെ കെ നാസർ, ലേഡി ഹെൽത്ത് സൂപ്പർവൈസർ കെ പുഷ്പലത, ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് പ്രതിരോധകുത്തിവെപ്പും, ആരോഗ്യസുരക്ഷയും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രശ്നോത്തരി മത്സരവും പെരിന്തൽമണ്ണ ഗവ പോളിടെക്നിക് എൻഎസ്എസ് വളണ്ടിയർമാരുടെ ഫ്ളാഷ് മോബും ഇഎംഎസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ഹെൽത്തി കേരള ബോധവൽക്കരണ എക്സിബിഷനും നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മലപ്പുറം
Tags:
#HPV_Vaccine #MalappuramNews #HealthAwareness #CervicalCancerPrevention #KodurOnline #HealthCampaign #MalappuramDistrictPanchayath #VaccinationDrive

Previous Post Next Post