HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ആശങ്കകൾക്കിടയിൽ 2 വിമാനങ്ങൾ കോഴിക്കോട് -റിയാദ് സർവീസ് നടത്തി

ആശങ്കകൾക്കിടയിൽ 2 വിമാനങ്ങൾ കോഴിക്കോട് -റിയാദ് സർവീസ് നടത്തി

കരിപ്പൂർ : ഫ്‌ളൈനാസ്, സൗദിയ എയർലൈൻസ് വിമാനങ്ങൾ ആണ് ഇന്നു രാവിലെ റിയാദിൽ നിന്ന് യാത്രക്കാരുമായി കരിപ്പൂരിൽ എത്തിയത്.  യാത്രക്കാരുമായി റിയാദിലേക്കു മടങ്ങുകയും ചെയ്തു.

കരിപ്പൂരിൽ ഇന്നലെയും ഇന്നുമായി 56 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കു പുറപ്പെടാനുള്ള 31വിമാനങ്ങളും വിവിധ ഗൾഫ് നാടുകളിൽ നിന്ന് കരിപ്പൂരിൽ എത്താനുള്ള 25 സർവീസുകളുമാണ് റദ്ദാക്കിയത്.
ഇന്നലെ (ശനിയാഴ്ച) ഉച്ചയ്ക്ക് 02.05 മുതൽ ഇന്ന് ഞായർ  രാത്രി 11.20 വരെ പുറപ്പെടാനുള്ള  31 വിമാനങ്ങളും 
ഇന്നലെ വൈകിട്ട് 07.5 മുതൽ ഇന്നു രാത്രി 8.20 വരെ എത്താനുള്ള 25 വിമാനങ്ങളുമാണ് റദ്ദാക്കിയതായി അറിയിപ്പുവന്നത്.
അതേസമയം ഒമാൻ എയർ സർവീസ് റദ്ദാക്കിയിട്ടില്ല.
യാത്രക്കാർ അതതു വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് യാത്രവിവരങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post