ഉമ്മുഹുറൈറിലെ പിഎംസി പ്രതിസന്ധിയിലായ യാത്രക്കാർക്കായി തങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ചികിത്സാ ചെലവുകൾ വഹിക്കാൻ പ്രത്യേക ഫണ്ട് തന്നെ ഇവർ രൂപീകരിച്ചിട്ടുണ്ട്. സൗജന്യ കൺസൾട്ടേഷനുകൾ, രക്തപരിശോധനകൾ, എക്സ്-റേ, അൾട്രാസൗണ്ട്, ചെറിയ ചികിത്സാ നടപടിക്രമങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. യാത്രാ തടസ്സം മൂലം മരുന്നുകൾ തീർന്നുപോയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും (Chronic diseases), പെട്ടെന്നുള്ള അസുഖങ്ങൾക്കും (സീസണൽ പനി ഉൾപ്പെടെ) യുഎഇയിലെ ഹ്രസ്വകാല താമസത്തിന് ആവശ്യമായ മരുന്നുകൾ ഇവർ നൽകും.
ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 8.30 മുതൽ രാത്രി 9.30 വരെ. 37 സ്പെഷ്യാലിറ്റികളിലായി യുഎഇയിലെ മികച്ച ആശുപത്രികളിൽ നിന്നുള്ള 62 വളണ്ടിയർ ഡോക്ടർമാരുടെ സേവനം ഇവിടെയുണ്ട്. സഹിഷ്ണുതയുടെയും സമൂഹസേവനത്തിന്റെയും മികച്ച ഉദാഹരണമാണിതെന്നും, യുഎഇ സമൂഹത്തിനുള്ള ഒരു 'സമ്മാനമായാണ്' സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സെന്ററിനെ കാണുന്നതെന്നും പിഎംസി മെഡിക്കൽ ഡയറക്ടർ ഡോ. നാസിം സാബിർ പറഞ്ഞു.